സുക്കര്‍ബര്‍ഗിനെ കണ്ടുപഠിച്ച് ഷെറില്‍ സാന്‍ഡ്ബര്‍ഗ്

ന്യൂയോര്‍ക്: പാവങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ ബോസിനെ പിന്തുടരുകയാണ് ഫേസ്ബുക് സി.ഒ.ഒ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്. തന്‍െറ 99 ശതമാനം ഓഹരിയും സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കി മാര്‍ക് സുക്കര്‍ബര്‍ഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചതിന്‍െറ ചൂടാറും മുമ്പ് 3.10 കോടി യു.എസ് ഡോളര്‍ (210 കോടി രൂപ) സംഭാവന നല്‍കിയാണ് ഷെറില്‍ സാന്‍ഡ്ബര്‍ഗും ബോസിന്‍െറ പിന്‍ഗാമിയായത്.
ഫേസ്ബുക്കില്‍ തന്‍െറ  ഓഹരികളില്‍ 3.10 കോടി ഡോളര്‍ വിലവരുന്ന 2.9 ലക്ഷം ഓഹരികള്‍ സാന്‍ഡ്ബര്‍ഗ് വിവിധ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കി.
സാന്‍ഡ്ബര്‍ഗ് ഫിലാന്‍ത്രോപി ഫണ്ടിന്‍െറ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഓഹരികള്‍. സാന്‍ഡ്ബര്‍ഗ് പിന്തുണക്കുന്ന സന്നദ്ധ സംഘടനകള്‍ക്കായിരിക്കും ഓഹരികള്‍ നല്‍കുക. മുമ്പും വിവിധ സ്ത്രീ ശാക്തീകരണ സംഘടനകള്‍ക്ക് അവര്‍ സഹായം നല്‍കിയിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വിദ്യാഭ്യാസ സംഘടനകള്‍ക്കും സഹായം നല്‍കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 1.25 ശതകോടി ഡോളറാണ് 46കാരിയായ ഷെറില്‍ സാന്‍ഡ്ബര്‍ഗിന്‍െറ മൊത്തം ആസ്തി. നേരത്തെ ഗൂഗ്ളില്‍ എക്സിക്യുട്ടീവ് ഉദ്യോഗസ്ഥയായിരുന്ന സാന്‍ഡ്ബര്‍ഗ് 2008ലാണ് ഫേസ്ബുക്കിലത്തെുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.