ചാന്ദ്രഗീതവുമായി നാസ

വാഷിങ്ടണ്‍: ബഹിരാകാശപേടകമായ അപ്പോളോ 10ലെ സഞ്ചാരികള്‍ പതിറ്റാണ്ടുമുമ്പ് ശ്രവിച്ച ചാന്ദ്രഗീതം നാസ പുറത്തുവിട്ടു. 1969ല്‍ അപ്പോളോ 10ലെ മൂന്ന് ബഹിരാകാശ യാത്രികര്‍ കേട്ട ദുരൂഹമായ ബാഹ്യാകാശ സംഗീതമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ലോകത്തെ കേള്‍പ്പിച്ചത്. തോമസ് സ്റ്റാഫോര്‍ഡ്, ജോണ്‍ യങ്, യുജീന്‍ കെര്‍നാന്‍ എന്നിവരായിരുന്നു ആ മൂന്നുപേര്‍. ഡിസ്കവറി ചാനലിലെ ‘നാസാസ് അണ്‍ എക്സ്പ്ളെയ്ന്‍ഡ് ഫയല്‍സ്’ പരിപാടിയിലാണ് അസാധാരണശബ്ദത്തിന്‍െറ ഓഡിയോ ക്ളിപ് പുറത്തുവിട്ടത്.

ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കെയാണ് മൂവരും ആ നിഗൂഢശബ്ദം കേട്ടത്. ചൂളംവിളിപോലെയാണ് അവര്‍ക്കു തോന്നിയത്. തങ്ങള്‍ കേട്ട വിചിത്രസംഗീതത്തെക്കുറിച്ച് നാസയിലെ ഉന്നതോദ്യോഗസ്ഥരോട് പറയണമോ എന്ന സംവാദത്തിലായിരുന്നു അവര്‍. തങ്ങള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ളെന്നായിരുന്നു മൂവരുടെയും ധാരണ.

ചാന്ദ്രസംഗീതത്തെക്കുറിച്ച് മൂന്നു സഞ്ചാരികളും ചര്‍ച്ചചെയ്യുന്നത് 2008ല്‍ നാസ പുറത്തുവിട്ടിരുന്നു. അപരിചിത സംഗീതമല്ല ഇതെന്നാണ് നാസയുടെ വാദം. ബഹിരാകാശപേടകത്തിലെ രണ്ട് റേഡിയോകള്‍ക്കിടയിലെ സമ്പര്‍ക്കം മൂലമായിരിക്കും ശബ്ദം കേട്ടതെന്ന് നാസയിലെ എന്‍ജിനീയര്‍ പറഞ്ഞു.
എന്നാല്‍, താനും ഇത്തരമൊരു അസാധാരണ ശബ്ദം കേട്ടിരുന്നതായി അപ്പോളോ 11ലെ യാത്രക്കാരനും ആദ്യമായി ചന്ദ്രനില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ചയാളുമായ മൈക്കല്‍ കോളിന്‍സ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.