Posted On
date_range Updated On
date_range യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സര്‍വേയില്‍ ഹിലരിക്ക് ഏഴു പോയന്‍റ് ലീഡ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഏഴു പോയന്‍റ് ലീഡ്. മോണ്‍മൗത് സര്‍വകലാശാല നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഈ വിവരം. മറ്റു സര്‍വേകള്‍ പ്രധാന സ്റ്റേറ്റുകളായ പെന്‍സല്‍വേനിയ, ഒഹായോ എന്നിവിടങ്ങളില്‍ കനത്ത പോരാട്ടമുണ്ടാകുമെന്ന് വിലയിരുത്തുന്നു. ത്രീ എമേഴ്സണ്‍ നടത്തിയ സര്‍വേ ഒഹായോവില്‍ ഇരുവര്‍ക്കും 43 പോയന്‍റാണ് പ്രവചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.