ബൊളിവിയയില്‍ ഖനിത്തൊഴിലാളികള്‍ ആഭ്യന്തര സഹമന്ത്രിയെ കൊലപ്പെടുത്തി

ലാപാസ്: ബൊളിവിയയില്‍ സര്‍ക്കാറിനെതിരെ സമരം ചെയ്യുന്ന ഖനിത്തൊഴിലാളികള്‍ ആഭ്യന്തര സഹമന്ത്രിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു. സ്വകാര്യ ഖനന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എത്തിയ റൊഡൊള്‍ഫൊ ഇല്ലാനിസിനെ തട്ടിക്കൊണ്ടുപോയി കൊന്നത്. തൊഴിലാളികളുടെ നടപടി കിരാതമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ലാപാസ് നഗരത്തില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ, സമരബാധിത പ്രദേശമായ പാന്‍ഡുറോയില്‍വെച്ചാണ് മന്ത്രി കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ സമരം അക്രമാസക്തമായി. പൊലീസ് നടപടിയില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വിലക്കുന്ന ഖനന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് 1,00,000 തൊഴിലാളികളാണ് സമരം ചെയ്യുന്നത്. പ്രസിഡന്‍റ് ഇവൊ മൊറാലിസിന്‍െറ പിന്തുണക്കാരായിരുന്ന ഇവര്‍, ഭേദഗതിക്ക് സര്‍ക്കാര്‍ വിസമ്മതിച്ചതിനാല്‍ പ്രക്ഷോഭം തുടങ്ങുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.