​്രടംപ് ചെറുകിട ബിസിനസ് സംരംഭങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു –ഹിലരി

വാഷിങ്ടണ്‍: ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായമനുവദിക്കാതെ തകര്‍ക്കാനുള്ള നിലപാടുകളാണ് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍േറതെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍. പൂര്‍ത്തിയാക്കിയ ജോലിക്കുപോലും സാമ്പത്തികം നിഷേധിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ട്രംപിന്‍െറ പദ്ധതികള്‍ 34 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രം നല്‍കുമ്പോള്‍ ഒരു കോടി തൊഴിലവസരങ്ങളാണ് തന്‍െറ ലക്ഷ്യമെന്ന് ഹിലരി പറഞ്ഞു. ചെറുകിട  ബിസിനസ് സംരംഭങ്ങളുടെ പുരോഗതി ലക്ഷ്യംവെക്കുന്ന തന്‍െറ പദ്ധതികളും അവര്‍ വിശദീകരിച്ചു.  ട്രംപിന്‍െറ നികുതി നിര്‍ദേശങ്ങളെ എതിര്‍ത്ത്  ഡെമോക്രാറ്റിക് വൈസ ്പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടിം കെയ്നും രംഗത്തത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.