ഗുലന്‍ ചര്‍ച്ച: യു.എസ് പ്രതിനിധി സംഘം അങ്കാറയില്‍

അങ്കാറ: തുര്‍ക്കിയിലെ സൈനിക അട്ടിമറിയുടെ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് യു.എസ് പ്രതിനിധി സംഘം അങ്കാറയിലത്തെി. യു.എസ് നിയമവകുപ്പിലെ മൂന്ന് ഉന്നതതല ഉദ്യോഗസ്ഥരും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിലെ ഉന്നതതല അംഗവുമാണ് എത്തിയതെന്ന് തുര്‍ക്കി വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം, പൊലീസ്, ജുഡീഷ്യറി വകുപ്പുകളില്‍ നുഴഞ്ഞുകയറി രാജ്യത്തെ അട്ടിമറിക്കാന്‍ വര്‍ഷങ്ങളായി ശ്രമംനടത്തുന്ന ഗുലനെ കുറിച്ചുള്ള തന്ത്രപ്രധാന രേഖകള്‍ കൈമാറിയശേഷം മാത്രമേ ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടൂ. ചൊവ്വാഴ്ച രാവിലെയാണ് ചര്‍ച്ച തുടങ്ങിയത്. വര്‍ഷങ്ങളായി യു.എസില്‍ അഭയം തേടിയ ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി സൈനിക അട്ടിമറിക്കുശേഷം ആവശ്യപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.