Posted On
date_range Updated On
date_range വിടപറയാറായെന്ന് ഫിദല്‍ കാസ്ട്രോ
ഹവാന: തന്‍െറ യുഗം അവസാനിക്കുകയാണെന്ന പ്രസ്താവനയോടെ ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുടെ വികാര നിര്‍ഭര പ്രസംഗം. വിടപറയാറായെന്നും തന്‍െറ ആശയങ്ങള്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ സഹായിക്കണമെന്നും കാസ്ട്രോ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉടനെ എനിക്ക് 90 വയസ്സാകും. ഒരുപക്ഷേ ഇതുതന്‍െറ അവസാനപ്രസംഗമാവാം. മനുഷ്യരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാലത്തോളം ക്യൂബന്‍ കമ്യൂണിസത്തിന്‍െറ ആശയങ്ങള്‍ ലോകത്ത് അവശേഷിക്കും. മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി ഉടമ്പടികളില്ലാതെ പോരാടണമെന്നും കാസ്ട്രോ പറഞ്ഞു. ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസിന്‍െറ സമാപനസമ്മേളനത്തിലായിരുന്നു കാസ്ട്രോയുടെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.