അംബേദ്കര്‍ ജന്മദിനാഘോഷം: യു.എന്‍ ക്ഷണം കൊച്ചു മകന്‍ നിരസിച്ചു

ലക്നൗ: ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ഡോ.ബി.ആര്‍ അംബേദ്കര്‍ 125ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം കൊച്ചു മകന്‍ പ്രകാശ് അംബേദ്കര്‍ നിരസിച്ചു. ഇന്ത്യക്കാരെ എയര്‍പോര്‍ട്ടിലെ ദേഹപരിശോധയുടെ പേരില്‍ അപമാനിക്കുന്ന ചരിത്രം അമേരിക്കക്ക് ഉണ്ട്. അതിനാല്‍ അമേരിക്കയില്‍ നിന്ന് അപമാനിതനാവാന്‍ താനില്ളെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ ആസ്ഥാനത്ത് ഇന്നാണ് പരിപാടി. യു.എന്‍ ഉദ്യോഗസ്ഥര്‍, ഇന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികള്‍, ലോകമെമ്പാടുമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.