Posted On
date_range Updated On
date_range എല്‍സാല്‍വഡോറിലെ മൊസാക് ഫൊന്‍സെക ഓഫിസുകളില്‍ റെയ്ഡ്
സാന്‍സാല്‍വഡോര്‍: കള്ളപ്പണനിക്ഷേപം സംബന്ധിച്ച പാനമ രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് എല്‍സാല്‍വഡോറിലെ മൊസാക് ഫൊന്‍സെകാ ഓഫിസുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. ഓഫിസുകളില്‍നിന്ന് നിരവധി രേഖകളും 20 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. ഏഴു ജീവനക്കാരെ ചോദ്യം ചെയ്തു. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. എല്‍സാല്‍വഡോര്‍ അറ്റോണി ജനറല്‍ ഡെഗ്ളസ് മെലെന്‍ഡസിന്‍െറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കള്ളപ്പണം സംബന്ധിച്ച രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ലോകവ്യാപകമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്‍റ് മൗറീഷ്യോ മക്രി വിവാദത്തിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ അന്വേഷണം തുടങ്ങി.
കള്ളപ്പണ നിക്ഷേപങ്ങളുമായി ബന്ധമില്ളെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.