പ്രസിഡന്‍റാകാന്‍ ഹിലരിക്ക് യോഗ്യതയില്ല -സാന്‍ഡേഴ്സ്


വാഷിങ്ടണ്‍: ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ട  മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ഹിലരി ക്ളിന്‍റണിന് യു.എസ് പ്രസിഡന്‍റാകാന്‍ യോഗ്യതയില്ളെന്ന് എതിരാളിയായ ബേണീ സാന്‍ഡേഴ്സ്. വിസ്കോന്‍സിനില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഹിലരിയെ പരാജയപ്പെടുത്തിയതിനുശേഷമാണ് സാന്‍ഡേഴ്സിന്‍െറ പ്രസ്താവന. ഇക്കാര്യം ഹിലരിക്കുതന്നെ ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലഡല്‍ഫിയയില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു സാന്‍ഡേഴ്സ്. ആരോപണത്തിനെതിരെ ഹിലരി പ്രതികരിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.