ഭീകരവാദത്തെ തരംതിരിക്കാനാവില്ലെന്ന് മോദി

വാഷിങ്ടൺ: ഭീകരവാദ വിഷയം അവരുേടത്, തന്‍റേത് എന്ന രീതിയിൽ തരംതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളമായി ശൃംഖലകളുള്ളതാണ് ഭീകരവാദം. ഈ ഭീഷണിയെ ലോകരാജ്യങ്ങൾ ശക്തമായി നേരിടണമെന്നും മോദി ആഹ്വാനം ചെയ്തു. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവ സുരക്ഷക്ക് പ്രഥമ പരിഗണന രാജ്യാന്തര സമൂഹം നൽകണം. ഈ വിഷയത്തിൽ ലോകരാഷ്ടങ്ങൾ അന്താരാഷ്ട തലത്തിൽ തന്നെ ചുമലതകൾ നിർവഹിക്കാനുണ്ട്. ബ്രസൽസ് ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഭീകരവാദികൾ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതകൾ തടയണമെന്നും മോദി വ്യക്തമാക്കി.

തീവ്രവാദികൾ 21-ാം നൂറ്റാണ്ടിന്‍റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ, നമ്മൾ അവരുടെ ഭൂതകാല വേരുകൾ തിരഞ്ഞ് പഴകിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും മോദി പറഞ്ഞു. ഭീകരവാദത്തിന്‍റെ മൂന്ന് ലക്ഷണങ്ങളും മോദി സമ്മേളനത്തിൽ വ്യക്തമാക്കി. തീവ്രവാദികൾ കൊടുംക്രൂരതകളാണ് നടത്തുന്നത്. മടക്കുള്ളിലെ ആളെയല്ല കംപ്യൂട്ടറോ സ്മാർട്ട് ഫോണോ ഉപയോഗിക്കുന്ന തീവ്രവാദിയെയാണ് നിരീക്ഷിക്കേണ്ടത്. ആണവക്കടത്തുകാരും ഭീകരവാദികളും തമ്മിലുള്ള ബന്ധം വലിയ അപകടമാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും മോദി ചൂണ്ടിക്കാട്ടി.  

യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്‍റെ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്സ്) തിരിച്ചറിഞ്ഞ ലലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദി അറേബ്യയില്‍ എത്തും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.