വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലത്തെി. വാഷിങ്ടണില്‍ വ്യാഴാഴ്ച ആരംഭിച്ച ആണവസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് മോദിയുടെ പ്രധാന സന്ദര്‍ശനലക്ഷ്യം. 50ഓളം രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മോദി ഏതാനും രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായും അദ്ദേഹം ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
സന്ദര്‍ശനത്തിന്‍െറ ആദ്യ ദിനം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി മോദി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്‍െറ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്സ്) തിരിച്ചറിഞ്ഞ ലലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി പ്രത്യേകം കാണുമോ എന്ന കാര്യം വ്യക്തമല്ല.
ആണവസുരക്ഷ സംബന്ധിച്ച് ഇന്ത്യ കൈക്കൊണ്ട നടപടികളെക്കുറിച്ച് ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച നാഷനല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉച്ചകോടിയില്‍ വിതരണം ചെയ്യുമെന്ന് അന്താരാഷ്ട്ര സുരക്ഷാ വകുപ്പിന്‍െറ ചുമതലയുള്ള ജോയന്‍റ് സെക്രട്ടറി അമന്ദീപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.