Posted On
date_range Updated On
date_range വാഷിങ്ടണിൽ ആക്രമണം നടത്തുമെന്ന് ഐ.എസ് ഭീഷണി
കൈറോ: പാരിസ് ആക്രമണത്തിനുപിന്നാലെ അടുത്തലക്ഷ്യം അമേരിക്കയാണെന്നും വാഷിങ്ടണിൽ ആക്രമണം നടത്തുമെന്നും ഇസ്ലാമിക് സ്റ്റേറ്റിെൻറ മുന്നറിയിപ്പ്. സിറിയയിൽ വ്യോമാക്രമണം നടത്തുന്ന രാജ്യങ്ങൾക്കെല്ലാം ഫ്രാൻസിെൻറ ഗതിതന്നെയായിരിക്കുമെന്ന് വിഡിയോസന്ദേശത്തിൽ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് സന്ദേശങ്ങൾ പതിവായി പോസ്റ്റ് ചെയ്യാറുള്ള വെബ്സൈറ്റിലാണ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകുന്ന വിഡിയോസന്ദേശമുള്ളത്. ഫ്രഞ്ച് ആസ്ഥാനത്തുതന്നെ ആക്രമണം നടത്തി തിരിച്ചടി നൽകി. അതുപോലെ അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണും ആക്രമിക്കും –വിഡിയോയിൽ പ്രത്യക്ഷപ്പെട്ടയാൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.