Posted On
date_range Updated On
date_range ലിബിയയിലെ ഐ.എസ് ഭീകരന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: ലിബിയയില്‍നിന്നുള്ള ഐ.എസ് ഭീകരന്‍ വിസാം നജിം അബ്ദുസ്സയ്ദ് അല്‍സുബൈദി എന്ന അബൂനബീല്‍ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്‍റഗണ്‍ അറിയിച്ചു. ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണിത്. ലിബിയയില്‍ യു.എസ് വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇറാഖി സ്വദേശിയായ അബൂനബീല്‍ ദീര്‍ഘകാലം അല്‍ഖാ ഇദയുടെ മുന്നണിപ്പോരാളിയായിരുന്നു.
പിന്നീട് ഐ.എസില്‍ ചേരുകയായിരുന്നുവെന്നും പെന്‍റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക് വ്യക്തമാക്കി. യു.എസ്.എഫ് 15 യുദ്ധബോംബുകളാണ് ലിബിയയില്‍ യു.എസ് പ്രയോഗിച്ചത്. പാരിസ് ആക്രമണവുമായി ഈ തീവ്രവാദവേട്ടക്ക് ബന്ധമില്ളെന്നും പെന്‍റഗണ്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.