ചരിത്രം പിറന്നു; റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറക്കി

ഫ്ളോറിഡ: ചരിത്രത്തിലാദ്യമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിച്ച് റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറങ്ങി. അതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതുചരിത്രം പിറന്നു.  ശാസ്ത്രലോകത്തിന്‍െറ ഏറെ നാളായുള്ള  പരിശ്രമങ്ങള്‍ക്കാണ് ഫലം കണ്ടത്. തിങ്കളാഴ്ച രാത്രിയിലാണ് 11 ചെറു ഉപഗ്രഹങ്ങളുമായി സ്പേസ് എക്സ് എന്ന കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള കമ്പനി ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപിച്ചത്. ജോലി പൂര്‍ത്തിയാക്കിയ റോക്കറ്റ് സുരക്ഷിതമായി ഭൂമിയില്‍ ഇറങ്ങി.


കോടീശ്വരനായ എലോണ്‍ മസ്കിന്‍െറ നേതൃത്വത്തിലുള്ളതാണ് സ്പേസ് എക്സ് എന്ന കമ്പനി. ഫ്ളോറിഡയിലെ കാനവറല്‍ എയര്‍ഫോഴ്സില്‍നിന്ന് രാത്രി 8.29നാണ് റോക്കറ്റ് വിക്ഷേപിച്ചത്. തിരിച്ചിറങ്ങിയ റോക്കറ്റിന്‍െറ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്നും എന്‍ജിനീയര്‍മാര്‍ അറിയിച്ചു. റോക്കറ്റ് വിക്ഷേപിച്ച് ആറുമൈല്‍ (9.5 കിലോമീറ്റര്‍) സഞ്ചരിച്ച് 10 മിനിറ്റിനു ശേഷമാണ് ലംബമായി തിരിച്ചിറങ്ങിയത്.


വിപ്ളവകരമായ നിമിഷമെന്നാണ് മസ്ക് സംഭവത്തെ വിശേഷിപ്പിച്ചത്. ബഹിരാകാശ പര്യവേക്ഷണത്തിന് പുത്തന്‍ അധ്യായമാണ് രചിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണം ചെയ്ത അതേയിടത്താണ് റോക്കറ്റ് തിരിച്ച് ലാന്‍ഡ് ചെയ്തത്. ഒരു പൊട്ടിത്തെറി ശബ്ദത്തോടെയാണ് റോക്കറ്റ് ഇറങ്ങിയത്. മിഷന്‍ പരാജയപ്പെട്ടെന്നാണ് ആദ്യം ശാസ്ത്രജ്ഞര്‍ കരുതിയത്. എന്നാല്‍, എല്ലാവരെയും ആഹ്ളാദത്തിലാക്കി റോക്കറ്റ് ലോഞ്ചിങ് കൃത്യമായി. റോക്കറ്റ് തിരിച്ചിറങ്ങിയത് വന്‍ ആഘോഷത്തോടെയാണ് ശാസ്ത്രജ്ഞര്‍ ആഘോഷിച്ചത്. സംഭവം വീക്ഷിക്കാന്‍ 47 മീറ്റര്‍ ഉയരത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ മാസം ടെക്സസില്‍ ചെറു റോക്കറ്റ് തിരിച്ചിറക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. മുമ്പും കമ്പനി റോക്കറ്റ് സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു.
റോക്കറ്റ് പുനരുപയോഗം വന്‍ സാമ്പത്തിക ലാഭം
വിക്ഷേപണ രംഗത്ത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭമാണ് പുതിയ നേട്ടത്തോടെയുണ്ടാകുന്നത്. ഇനി മുതല്‍ ഒരു റോക്കറ്റ് ഉപയോഗിച്ചുതന്നെ ഒന്നിലേറെ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ സാധിക്കും. നിലവില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലത്തെിച്ച് ബഹിരാകാശത്ത് വെച്ചുതന്നെ കത്തിത്തീരുന്ന റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്. ഇത് ബഹിരാകാശ മാലിന്യമായി വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തം. ഓരോ വിക്ഷേപണത്തിനും റോക്കറ്റ് നിര്‍മാണത്തില്‍മാത്രം കോടിക്കണക്കിന് ഡോളറാണ് ചെലവിടുന്നത്. പുറമെ റോക്കറ്റ് നിര്‍മാണത്തിന്‍െറ സമയവും ശാസ്ത്രലോകത്തിന് ലാഭമാകും. ബഹിരാകാശ ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കാണ് ഇതുകൊണ്ട് ഏറെ നേട്ടം.
 

Full ViewFull ViewFull View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.