മുസ് ലിം വിരുദ്ധ പരാമര്‍ശം; പോര്‍ട്ടോറികോ സുന്ദരിക്ക് വിലക്ക്

സാന്‍യുവാന്‍: ട്വിറ്ററിലൂടെ മുസ്ലിംകള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതിന് മിസ് പോര്‍ട്ടോറികോക്ക് വിലക്ക്. 20 കാരിയായ ഡെസ്റ്റിന വെലസിനെയാണ് മിസ് പോര്‍ട്ടോറികോ ഓര്‍ഗനൈസേഷന്‍ വിലക്കിയത്. മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ആക്ടിവിസ്റ്റായ മിഖായേല്‍ മൂറിന്‍െറ ട്വീറ്റിന് മറുപടിയായാണ് പോര്‍ട്ടോറികോ സുന്ദരി വിവാദ പരാമര്‍ശം നടത്തിയത്.

യു.എസിലേക്ക് മുസ്ലിംകള്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന റിപ്പബ്ളിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനക്കെതിരെയാണ് മൂര്‍ സോഷ്യല്‍മീഡിയ പ്രചാരണം ആരംഭിച്ചത്. എന്നാല്‍, വെലസ് മൂറിനെതിരെ രംഗത്തു വന്നു. മുസ്ലിംകള്‍ യു.എസിനു വേണ്ടി ഒന്നും ചെയ്തിട്ടില്ളെന്നും വെലസ് പറഞ്ഞു. നിരീശ്വരവാദിയായ മൂര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടെന്നും ഇത് സാമ്പത്തിക ശാസ്ത്രമല്ളെന്നും അവര്‍ ട്വീറ്റ് ചെയ്തു.

പ്രവാചകരെക്കുറിച്ച് വെലസിന്‍െറ നീച പരാമര്‍ശത്തെ തുടര്‍ന്ന് ഓര്‍ഗനൈസേഷന്‍ വെലസിനെ വിലക്കുകയും ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.
രാജ്യത്തിന്‍െറയും സംഘടനയുടെയും അന്തസ്സിന് ഭംഗം വരുത്തുന്നതാണ് വെലസിന്‍െറ ഭാഗത്തുനിന്നുണ്ടായതെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി പിന്നീട് വെലസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.