Posted On
date_range Updated On
date_range ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരുക്കം തുടങ്ങി
യുനൈറ്റഡ് നേഷന്‍സ്: അടുത്ത സെക്രട്ടറി ജനറലിനെ തേടിയുള്ള തെരഞ്ഞെടുപ്പിന് യുനൈറ്റഡ് നേഷന്‍സില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടങ്ങി. 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി ജനറല്‍ പദവിയിലേക്ക് വനിതയെ തെരഞ്ഞെടുക്കണമെന്നാണ് അംഗങ്ങള്‍ക്കു മുമ്പാകെ രക്ഷാസമിതിയും പൊതു സഭയും മുന്നോട്ടുവെച്ച നിര്‍ദേശം.
നാമനിര്‍ദേശം ചെയ്യുന്നതിനായി 193 അംഗങ്ങള്‍ക്ക് സന്ദേശം കൈമാറി.
യു.എന്‍ രൂപവത്കരിച്ചശേഷം വനിത സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ചിട്ടില്ല. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.