Posted On
date_range Updated On
date_range കാലിഫോര്‍ണിയയില്‍ വെടിവെപ്പ്: 14 മരണം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇന്‍ലാന്‍ഡ് റീജ്യനല്‍ സെന്‍്റര്‍ എന്ന ആരോഗ്യ സംഘടനയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11.40ഓടെയാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.10ഓടെ) വെടിവെപ്പ് അരങ്ങേറിയത്. പൊലീസും ഫയര്‍ ഡിപാര്‍ട്മെന്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തത്തെി അക്രമികളെ നേരിട്ടു. കെട്ടിടത്തില്‍നിന്ന് ആളുകള്‍ കൈകളുയര്‍ത്തി ഇറങ്ങിയോടുന്നതിന്െറ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.