ന്യൂയോർക്: ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച 40 വയസ്സിനു താഴെയുള്ളവരുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ വംശജർ. അമേരിക്കൻ മാസികയായ ഫോർച്യൂൺ തയാറാക്കിയ വാർഷിക പട്ടികയിലാണ് രണ്ട് ഇന്ത്യൻ വംശജർ ഇടംപിടിച്ചത്.
ഇൻറൽ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സോഫ്റ്റ്്വെയർ വൈസ് പ്രസിഡൻറ് അർജുൻ ബൻസാൽ, ഫാഷൻ മേഖലയിലെ സ്ഥാപനമായ സിലിങ്ങോയുടെ സി.ഇ.ഒയും സഹസ്ഥാപകയുമായ അങ്കിതി ബോസ് എന്നിവരാണ് ലോകത്തെ സ്വാധീനിച്ച ബിസിനസ് രംഗത്തെ യുവാക്കളിൽ ഉൾപ്പെട്ടത്. 35കാരനായ അർജുൻ ബൻസാലിനു കീഴിൽ യു.എസ്, ഇസ്രായേൽ, പോളണ്ട് എന്നീ രാജ്യങ്ങളിലായി ഇൻറലിെൻറ എ.ഐ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കാൻ 100ഓളം പേർ ജോലി ചെയ്യുന്നുണ്ട്.
27കാരിയായ അങ്കിതി ബോസിെൻറ സംരംഭമായ സിലിങ്ങോ സിംഗപ്പൂർ കേന്ദ്രീകരിച്ചാണ് നാലു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചത്. ആമസോണിെൻറ വോയ്സ് യൂസർ ഇൻറർഫേസ് ഡിസൈനർ 31കാരനായ അലിസൺ അറ്റ് വെൽ, 37കാരനായ യു.എസ് പ്രസിഡൻറ് സ്ഥാനാർഥി പീറ്റ് ബട്ടീഗെയ്ഗ് എന്നിവരും സ്വാധീനിച്ചവരുടെ പട്ടികയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.