file image

അമേരിക്കയിൽ രണ്ട്​ കോവിഡ്​ മരണം കൂടി

ഫ്ലോറിഡ: കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിലായിരുന്ന രണ്ട്​ പേർ മരിച്ചതായി ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശയാത്ര നടത്തിയ 70 വയസ്സുകാരായ രണ്ട്​ പേരാണ്​ മരിച്ചത്​. അങ്ങേയറ്റം ആരോഗ്യം മോശമായിരുന്ന സാൻറാ റോസാ കൗണ്ടി സ്വദേശിയും ഫോർട്ട്​ ​മെയേഴ്​സ്​ സ്വദേശിയുമാണ്​ മരിച്ചത്​.

അതേസമയം ​ഫ്ലോറിഡയിൽ നിലവിൽ കൊറോണ ബാധിച്ചവരുടെ എണ്ണം നാലിൽ നിന്ന്​ ഏഴായി വർധിച്ചു. ചൈനയിലേക്ക്​ പോയ അഞ്ച്​ ഫ്ലോറിഡക്കാരെ ക്വാറ​ൈൻറൻ ചെയ്​തതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - 2 dead in Florida who tested positive for coronavirus-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.