അമേരിക്കയിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ സ്​ത്രീ കൊല്ലപ്പെട്ടു

ലോസ്​ എയ്​ഞ്ചലസ്​: അമേരിക്കയിലെ ലോസ്​ എയ്​ഞ്ചലസിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ ഒരു സ്​ത്രീ കൊല്ലപ്പെട്ടു. വെടിവെപ്പ്​ നടത്തിയ അക്രമിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല.

മുത്തശിയേയും കാമുകിയേയും വെടിവെച്ച്​ പൊലീസിനെ വെട്ടിച്ച്​ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ അക്രമി ​സൂപ്പർമാർക്കറ്റിലെത്തിയത്​. പരിക്കേറ്റ ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിന്തുടർന്ന്​ പൊലീസും ഇവിടെ എത്തുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ്​ സൂപ്പർമാർക്കറ്റിലുണ്ടായിരുന്ന സ്​ത്രീകളിലൊരാൾ കൊല്ലപ്പെട്ടത്​. ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തുടർന്ന്​ സൂപ്പർമാർക്കറ്റിന്​ പുറത്തെത്തിയ അക്രമിയെ പൊലീസ്​ പിടുകൂടുകയായിരുന്നു. 

ഉച്ചക്ക്​ 1:30ഒാടെയാണ്​ സൗത്ത്​ ലോസ്​എയ്​ഞ്ചൽസിലെ വീട്ടിൽ വെച്ച്​ അക്രമി മുത്തശിയേയും കാമുകിയേയും വെടിവെച്ചതെന്നാണ്​ പൊലീസ്​ നിഗമനം. തുടർന്ന്​ ത​​​െൻറ ടോയോട്ട കാമ്രി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാർ തടയാൻ ​പൊലീസ്​ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

Tags:    
News Summary - 1 killed as hostage situation ends at LA store after cops chase man suspected of shooting grandmother, girlfriend-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.