കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് 100 മില്യൺ ഡോളർ വിറ്റു വരവുള്ള തന്റെ കമ്പനി മൊത്തം സംഭാവന നൽകി അമേരിക്കൻ ശതകോടീശ്വരൻ

വാഷിങ്ടൺ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിനായി തന്റെ ബിസിനസ് സ്ഥാപനം മുഴുവൻ സംഭാവന നൽകി അമേരിക്കൻ ശതകോടീശ്വരൻ. ഔട്ട്ഡോർ വസ്ത്രങ്ങളുടെ റീട്ടെയ്‍ലർ കമ്പനിയായ പാറ്റഗോണിയ സ്ഥാപകൻ വിവോൺ ചൗനാർഡ് ആണ് കമ്പനി മൊത്തം എഴുതിക്കൊടുത്തത്. 50 വർഷം മുമ്പാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്.

എല്ലാ കോർപറേറ്റ് വരുമാനവും കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതിനും ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും വന്യഭൂമി സംരക്ഷിക്കുന്നതിനും പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും ഗ്രൂപ്പുകൾക്കും സംഭാവന നൽകാനാണ് തീരുമാനം.

300 കോടി ഡോളറാണ് കമ്പനിയുടെ മൂല്യമെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചൗനാർഡിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പ്രായപൂർത്തിയായ രണ്ട് കുട്ടികളും വസ്ത്ര കമ്പനിയിലെ തങ്ങളുടെ ഓഹരികളും സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഭൂമിയാണ് ഇപ്പോൾ ഞങ്ങളുടെ ഏക ഓഹരി ഉടമ എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിലാണ് ചൗനാർഡ് തന്റെ തീരുമാനം വിശദീകരിച്ചത്.

ബുധനാഴ്ച പാറ്റഗോണിയ വെബ്സൈറ്റിലാണ് കത്ത് പോസ്റ്റ് ചെയ്തത്. 100 മില്യൺ ഡോളറാണ് നിലവിൽ കമ്പനിയുടെ വിറ്റുവരവ്. എല്ലാ വർഷവും ഈ തുക സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 

Tags:    
News Summary - American billionaire donated his entire company to combat climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.