കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 100 വർഷം പഴക്കമുള്ള ശിവക്ഷേത്രത്തിെന്റ ഭൂമി കൈയേറി അനധികൃത നിർമാണം നടത്തിയതായി ആരോപണം. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നും ഭൂമാഫിയയുടെ അനധികൃത നിർമാണം നിർത്തിവെപ്പിക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
കൈയേറ്റക്കാർ ശിവക്ഷേത്രത്തിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയതായും ദെരാവർ ഇത്തെഹാദ് പാകിസ്താൻ എന്ന സംഘടനയുടെ നേതാവ് ശിവ കച്ചി പറഞ്ഞു. പാകിസ്താനിലെ ഹൈന്ദവ സമുദായത്തെ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ് ഇത്. കൈയേറ്റത്തിന് മുമ്പ് നാലേക്കർ സ്ഥലമാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്.
ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം ക്ഷേത്രം പുനരുദ്ധരിച്ചിരുന്നു. ഹൈന്ദവ സമുദായത്തിെന്റ ശ്മശാനവും ക്ഷേത്രത്തിനോട് ചേർന്നാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.