Posted On
date_range Updated On
date_range എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്‌ലൻഡിൽ അടിയന്തര ലാൻഡിങ്
ബാങ്കോക്: തായ്‌ലൻഡിൽ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടർന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്നും ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ 379 എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്.
ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കിയ വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തിൽനിന്നും പുറത്തിറക്കിയതായും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് രാവിലെ 9.30ന് ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.