Posted On
date_range Updated On
date_range വിമാനദുരന്തം: വ്യോമയാന ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്
വാഷിങ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ (എഫ്.എ.എ) നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി ട്രംപ് ഭരണകൂടം. വാഷിങ്ടൺ ഡി.സിയിലെ വിമാനാപകടത്തിന് രണ്ടാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ നടപടി. ഇ-മെയിൽ വഴി വെള്ളിയാഴ്ച വൈകിയാണ് പിരിച്ചുവിട്ടത് അറിയിച്ചതെന്ന് ജീവനക്കാർ പറഞ്ഞു.
റഡാർ, ലാൻഡിങ്, നാവിഗേഷൻ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ജനുവരി 29ന് യു.എസ് സൈനിക ഹെലികോപ്ടറും അമേരിക്കൻ എയർലൈൻസ് വിമാനവും കൂട്ടിയിടിച്ച് നദിയിൽ വീണ് 67 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.