തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ ബാ​ജി ഖാ​ഇ​ദ്​​ അ​സ്സ​ബ്​​സി അ​ന്ത​രി​ച്ചു


തൂ​നി​സ്​: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ബാ​ജി ഖാ​ഇ​ദ്​​ അ ​സ്സ​ബ്​​സി അ​ന്ത​രി​ച്ചു. 92 വ​യ​സ്സാ​യി​രു​ന്നു. രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. തു​നീ​ഷ്യ​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​സ്സ​ബ്​​സി​യു​ടെ മ​ര​ണം.
ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ആ​രോ​ഗ്യ​​പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സൈ​നു​ൽ ആ​ബി​ദീ​ൻ ബി​ൻ അ​ലി​യെ 2011ൽ ​അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ അ​സ്സ​ബ്​​സി പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്​. അ​തോ​ടെ അ​റ​ബ്​ വി​പ്ല​വാ​ന​ന്ത​രം ജ​നാ​ധി​പ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ പ്ര​സി​ഡ​ൻ​റാ​യി അ​ദ്ദേ​ഹം. അ​സ്സ​ബ്​​സി​യു​ടെ നി​ദ ടോ​ൺ​സും ഇ​സ്​​ലാ​മി​ക ക​ക്ഷി​യാ​യ അ​ന്ന​ഹ്​​ദ​യു​മാ​യി​രു​ന്നു വി​പ്ല​വാ​ന​ന്ത​രം അ​ധി​കാ​രം പ​ങ്കി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.
എ​ന്നാ​ൽ, ഇ​രു​ക​ക്ഷി​ക​ളു​ടെ​യും ബാ​ന്ധ​വ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​കു​ക​യും നി​ദ ടോ​ൺ​സി​​െൻറ നി​യ​ന്ത്ര​ണം അ​സ്സ​ബ്​​സി​യു​ടെ മ​ക​ൻ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്​​തു. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും രാ​ജ്യം ന​യി​ക്കേ​ണ്ട​ത്​ യു​വാ​ക്ക​ളാ​ണെ​ന്നും അ​സ്സ​ബ്​​സി അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Tunisian president Beji Caid Essebsi dies at 92-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.