സ്​ഥാനമൊഴിയാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ്​ ജേക്കബ്​ സുമക്ക്​ പാർട്ടിയിൽ സമ്മർദം

ജൊഹാനസ്​ബർഗ്​: ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ്​​ ജേക്കബ്​ സുമ ഉടൻ രാജിവെക്കേണ്ടിവരുമെന്ന്​ റിപ്പോർട്ട്​. നഷ്​ടപ്പെട്ട വിശ്വാസ്യത തിരിച്ചുലഭിക്കാൻ പ്രസിഡൻറി​​െൻറ രാജി അനിവാര്യമാണെന്ന്​ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്​ നിലപാട്​ സ്വീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റി​േപ്പാർട്ട്​ ചെയ്​തു. ഡിസംബറിൽ പാർട്ടി തലപ്പത്തുനിന്ന്​ മാറ്റപ്പെട്ടശേഷം സുമക്ക്​ മേൽ സ്​ഥാനമൊഴിയാൻ സമ്മർദം ശക്തമായുണ്ട്​.

കഴിഞ്ഞ ദിവസം നടന്ന രണ്ടു​ ദിവസത്തെ യോഗത്തിൽ ഇക്കാര്യത്തിൽ യോജിച്ച അഭിപ്രായമുയർന്നതായാണ്​ വിലയിരുത്തപ്പെടുന്നത്​. ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധവും വിശ്വാസ്യതയും വീണ്ടെടുക്കാൻ ഇടപെടലുണ്ടാകുമെന്ന്​ യോഗശേഷം പ്രസ്​താവനയിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്തെ വർധിച്ച അഴിമതിക്കും കാരണം സുമയുടെ ഭരണമാണെന്ന്​ നേരത്തേ മുതൽ വിമർശനമുയർന്നിരുന്നു.

Tags:    
News Summary - South Africa's ANC to force Zuma to quit as president- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.