നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്ന് 160 മരണം

അബൂജ: തെക്കുകിഴക്കന്‍ നൈജീരിയയിലെ ഉയോ നഗരത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന  ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് 160 പേര്‍ മരിച്ചു. 60 പേരുടെ മൃതദേഹം കണ്ടെടുത്തതായി യൂനിവേഴ്സിറ്റി ഓഫ്  ഉയോ ടീച്ചിങ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ എസ്റ്റേറ്റ് പീറ്റേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.   
പരിക്കേറ്റവരുടെ നില അതിഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. ബിഷപ്പിന്‍െറ സ്ഥാനാരോഹണചടങ്ങിന് സാക്ഷ്യം വഹിക്കാനത്തെിയവരാണ് അപകടത്തില്‍പെട്ടത്. നഗരത്തിലെ ആശുപത്രി മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
ചടങ്ങുകള്‍ നടക്കുന്നതിനിടെ പള്ളിയുടെ മേല്‍ക്കൂര ആളുകള്‍ക്കുമേല്‍ തകര്‍ന്നുവീഴുകയായിരുന്നു. ഗവര്‍ണര്‍ ഉദോം ഇമ്മാനുവേലും സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. അദ്ദേഹം  ഓടിരക്ഷപ്പെട്ടു. 

 

നിര്‍മാണം നടക്കുന്ന കെട്ടിടമായതിനാല്‍  രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം കുതിച്ചത്തെിയത് തൊഴിലാളികളായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ശരീരഭാഗങ്ങളും രക്തവും ചിതറിക്കിടക്കുന്ന കാഴ്ചയാണെങ്ങുമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.   
സംഭവത്തില്‍ നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി അഗാധ ദു$ഖം പ്രകടിപ്പിച്ചു. മതിയായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്നാണ് കരുതുന്നത്. അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചും ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചും നിര്‍മാണം നടക്കുന്നതിനാല്‍ ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് നൈജീരിയയില്‍ പതിവാണ്. 2014 സെപ്റ്റംബറില്‍ ലാഗോസില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 115 പേര്‍ മരിച്ചിരുന്നു.

Tags:    
News Summary - 'Scores dead' in church collapse Nigeria Uyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.