Posted On
date_range Updated On
date_range ഇത്യോപ്യയിൽ മണ്ണിടിച്ചില്‍; 30 മരണം
ആഡിസ് അബബ: ഇത്യോപ്യയില്‍ മണ്ണിടിച്ചിലില്‍ 30 പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 30ലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആഡിസ് അബബയിലെ കോഷ് പ്രദേശത്ത് മാലിന്യങ്ങള്‍ കൂമ്പാരമായി ഇടുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മരിച്ചവരില്‍ അധികവും കുടിയേറ്റക്കാരാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 40ലധികം വര്‍ഷമായി മാലിന്യം തള്ളുന്ന പ്രദേശമാണ് കോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.