Posted On
date_range Updated On
date_range നൈജറിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച് 58 മരണം
നിയമേ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 58 മരണം. പെട്രോൾ വഹിച്ച് പോവുകയായിരുന്ന ട ാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പെട്രോൾ ശേഖരിക്കാൻ ചിലർ തടിച്ചുകൂടുയും ഈ സമയത്ത് സ്ഫോടനമുണ്ടാകുകയുമായിരുന്നു. 37ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാന നഗരമായ നിയാമേയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. അടുത്തായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അടുത്തുള്ള കെട്ടിടങ്ങളും വീടുകളും സ്ഫോടനത്തിൽ കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.