മുർസി തോൽക്കാതെ മടങ്ങിയിട്ട്​ ഇന്നേക്ക്​ ഒരുവർഷം

കൈറോ: 2011ൽ ചരിത്ര പ്രസിദ്ധമായ അ​റ​ബ്​ വ​സ​ന്തത്തിന്​ ശേ​ഷം നി​ല​വി​ൽ വ​ന്ന ജ​നാ​ധി​പ​ത്യ ഇൗ​ജി​പ്​​തി​​​​െൻറ പ്ര​ഥ​മ പ്ര​സി​ഡ​ൻ​റും മു​സ്​​ലിം ബ്ര​ദ​ർ​ഹു​ഡ്​ നേതാവുമായിരുന്ന മു​ഹ​മ്മ​ദ്​ മു​ർ​സി വിടപറഞ്ഞിട്ട്​​ ഇന്നേക്ക്​ ഒരു വർഷം. പതിറ്റാണ്ടുകൾ നീണ്ട ഏകാധിപത്യവും അടിയന്തരാവസ്​ഥയും പിടിമുറുക്കിയ ഈജിപ്​തിന്​ ജനാധിപത്യത്തി​​​​​െൻറ ശുദ്ധവായു സമ്മാനിച്ചത് മുർസിയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ, രാജ്യം അദ്ദേഹത്തിന് തിരികെ നൽകിയതാകട്ടെ, നീണ്ട തടവുജീവിതവും വീരചരമവും.

ജനാധിപത്യഭരണത്തിൽ ത​​​​​െൻറ വിശ്വസ്​തനായിരുന്ന അബ്​ദുൽ ഫത്താഹ്​ അൽസീസിയായിരുന്നു പട്ടാള അട്ടിമറിയിലൂടെ 2013ൽ അദ്ദേഹത്തെ അധികാര ഭ്രഷ്​ടനാക്കിയത്​.

തുടർന്ന്​ പട്ടാള ഭരണം ചുമത്തിയ എണ്ണമറ്റ കേസുകളിൽ തേൾ കോട്ട എന്നറിയപ്പെടുന്ന കൈറോവി​ലെ തോറ ജയിലിൽ വർഷങ്ങൾ നീണ്ട തടവ്​. മരണത്തിന്​ മുമ്പ് തടവറയിൽ​ മുഹമ്മദ്​ മുർസി അനുഭവിച്ചത്​ ക്രൂരപീഡനമായിരുന്നു. കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി 2019 ജൂൺ 17ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ അ​ദ്ദേ​ഹം വി​ചാ​ര​ണ​ക്കി​ടെ  കു​ഴ​ഞ്ഞു​വീ​ഴുകയും തു​ട​ർ​ന്ന്​ അ​ന്ത്യം സം​ഭ​വി​ക്കു​കയുമായിരുന്നു.

ക​ടു​ത്ത പ്ര​മേ​ഹ​വും ക​ര​ൾ രോ​ഗ​വും ബാ​ധി​ച്ചിരുന്ന മു​ർ​സി​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ അ​നു​സ​രി​ച്ചു​ള്ള പ​രി​ഗ​ണ​ന​ക​​ളൊ​ന്നും ജ​യി​ലി​ൽ ല​ഭ്യ​മാക്കുന്നില്ലെന്നും അത്​ അ​ദ്ദേ​ഹ​ത്തി​​​​െൻറ ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്നും കു​ടും​ബം നിരന്തരം പ​രാ​തി​പ്പെ​ട്ടിരുന്നു. കോടതി മുറികൾ സീസിയുടെ തീട്ടൂരങ്ങൾ മാത്രം വായിച്ചുകേൾപ്പിച്ചപ്പോഴെല്ലാം അദ്ദേഹം ധീരമായി നിലയുറപ്പിച്ചു. മരണംവരെ നിലപാടിൽ മാറ്റമില്ലെന്നറിയിച്ചു. വിചാരണ പൂർണമായും രഹസ്യമായതോടെ വിധികൾ മാത്രമായിരുന്നു സർക്കാർ മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞത്​. 

ഹു​സ്​​നി മു​ബാ​റ​ക്കി​​​​െൻറ 30 വ​ർ​ഷ​ത്തെ ഏ​കാ​ധി​പ​ത്യ​ഭ​ര​ണ​ത്തി​ന്​ ​വി​രാ​മ​മി​ട്ടുകൊണ്ടായിരുന്നു ചരിത്രം സൃഷ്​ടിച്ചുകൊണ്ടുള്ള മു​ർ​സി​യു​ടെ അ​ധി​കാ​രാ​രോ​ഹ​ണം. 2012 ജൂലൈ 25നാണ്​ മുർസി ഈജിപ്​തി​​​​​െൻറ പ്രസിഡൻറായി അധികാരമേൽക്കുന്നത്​. മുസ്​ലിം ബ്രദർഹുഡി​​​​​െൻറ രാഷ്​ട്രീയ കക്ഷിയായ ഫ്രീഡം ആൻഡ്​​ ജസ്​റ്റിസ്​ പാർട്ടിയുടെ നേതാവ്​ എന്ന നിലക്കായിരുന്നു പുതിയ പദവി. കടുത്ത സാമ്പത്തിക പ്രതിസന്ധി വേട്ടയാടിയ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക്​ നയിക്കാൻ അദ്ദേഹം നടത്തിയ ​ശ്രമങ്ങൾക്ക്​ രാജ്യം അംഗീകാരം നൽകിയെങ്കിലും രാഷ്​ട്രീയ പ്രതിയോഗികൾക്കും അയലത്തെ ശക്​തികൾക്കും അത്​ ദഹിച്ചില്ല. 

ഇത്​ ഗൂഢാലോചനയായി വളർന്ന്​ ഒരു വർഷം പൂർത്തിയാക്കുംമു​മ്പ്​ മുർസി അധികാര ഭ്രഷ്​ടനായി. മുർസി തന്നെ നിയമിച്ച സൈനിക മേധാവി അബ്​ദുൽ ഫത്താഹ്​ സീസി നയിച്ച സൈനിക അട്ടിമറിക്കൊടുവിലായിരുന്നു പുറത്താക്കപ്പെടുന്നതും ദിവസങ്ങൾ കഴിഞ്ഞ്​ ജയിലിലടയ്​ക്കപ്പെടുന്നതും.

നാ​ലു​ വ​ർ​ഷ​ത്തേ​ക്ക്​ അ​ധി​കാ​ര​ത്തി​ലേ​റി​യ മു​ർ​സി​യെ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പു​റ​ത്താ​ക്കി​യ സീ​സി ഭ​ര​ണ​കൂ​ടം പി​ന്നീ​ട്​ പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ തി​രിയുകയായിരുന്നു.

ഹ​മാ​സു​മാ​യി ചേ​ർ​ന്ന്​ ഇൗ​ജി​പ്​​തി​ലെ പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യതിനായിരുന്നു അന്ന്​ മുർസിയെ കോടതിയിൽ ഹാജരാക്കിയത്​.  2012ൽ ​​പ്ര​സി​ഡ​ൻ​റി​​​​െൻറ കൊ​ട്ടാ​ര​ത്തി​നു പു​റ​ത്തു ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രെ പീ​ഡി​പ്പി​ച്ചുവെന്ന്​ കാട്ടി മുർസിക്ക്​ വിധിച്ചത്​ 20 വർഷത്തെ തടവായിരുന്നു. ഖ​ത്ത​റി​ന്​ ഒൗ​ദ്യോ​ഗി​ക​ര​ഹ​സ്യം കൈ​മാ​റി​യെ​ന്ന കേ​സി​ൽ 2016ൽ 25 വ​ർ​ഷ​ത്തേ​ക്കും പി​ന്നീ​ട്​ ജു​ഡീ​ഷ്യ​റി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കും തടവ്​ ശി​ക്ഷ വിധിച്ചു.

മരണത്തിന്​ മുമ്പ്​ മൂന്ന്​ വർഷത്തോളമായിരുന്നു മുർസി ദ​ക്ഷി​ണ ​െകെ​​റോ​യി​ലെ കു​പ്ര​സി​ദ്ധ​മാ​യ തോ​റ ജ​യി​ലി​ൽ ഏ​കാ​ന്ത​ത​ട​വിൽ കഴിഞ്ഞത്​. പിതാവ്​ തടവിൽ അനുഭവിച്ച ക്രൂര പീഡനം മകൻ അബ്​ദുല്ല മുർസി വെളിപ്പെടുത്തിയിരുന്നു. 2018 മാർച്ചിൽ യു.കെയിലെ പാർലമ​​​െൻറ്​ അംഗങ്ങളുടെ സമിതിയായ ഡിറ്റൻഷൻ റിവ്യൂ പാനലിന്​ നൽകിയ മൊഴിയിലായിരുന്നു​ പിതാവ്​ നേരിട്ട പീഡനങ്ങൾ അബ്​ദുല്ല വിവരിച്ചത്​. 

മൊഴിയുടെ വിശദാംശങ്ങൾ: 

"2013 ജൂലൈ മൂന്നിനുണ്ടായ പട്ടാള അട്ടിമറിക്കുശേഷം ഒരിക്കൽ മാത്രമാണ്​​ അദ്ദേഹത്തെ കാണാനായത്​. അട്ടിമറി അംഗീകരിക്കുക എന്നാവശ്യത്തിന്​ കീഴടങ്ങാതിരുന്നതിനാലാണ്​ തടവനുഭവിക്കേണ്ടി വന്നത്​​. ആദ്യത്തെ നാലുമാസം അദ്ദേഹത്തെ എവിടെയാണ്​ പാർപ്പിച്ചിരുന്നതെന്ന്​ പോലും ഞങ്ങൾക്കാർക്കും അറിവില്ലായിരുന്നു. അലക്​സാ​ണ്ട്രിയയിലെ തടങ്കൽ കേന്ദ്രത്തിലാണ്​ അദ്ദേഹമുള്ളതെന്ന്​ പിന്നീട്​ മനസിലാക്കി. അത്രയും നാൾ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ഉണ്ടായില്ല.

2013 നവംബർ നാലിന്​​ അലക്​സാണ്ട്രിയയിലെ തന്നെ ബുർജ്​ അൽ അറബ്​ ജയിലിലേക്ക്​ അദ്ദേഹത്തെ മാറ്റി. അഞ്ചുമാസം അവിടെയായിരുന്നു. 2013 നവംബർ ഏഴിന്​ അദ്ദേഹത്തെ കുടുംബസമേതം സന്ദർശികാനായി. അരമണിക്കൂർ മാത്രം നീണ്ട കൂടിക്കാഴ്​ചയായിരുന്നു അത്​. ഞങ്ങൾ ഒരുമിച്ചിരുന്ന മുറിയിൽ ഞങ്ങൾക്ക്​ ചുറ്റിലും അഞ്ച്​ ഒാഫിസർമാരുണ്ടായിരുന്നു. മനസ്​ തുറന്ന്​ എന്തെങ്കിലും സംസാരിക്കാനുള്ള സാഹചര്യം അന്നവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ കൈയിൽ കരുതിയിരുന്ന നല്ല ഉടുപ്പുകൾ അദ്ദേഹത്തിന്​ നൽകി. അന്ന്​ കാണു​േമ്പാൾ അദ്ദേഹത്തി​​​​െൻറ ശരീരത്തിന്​ ക്ഷീണം ബാധിച്ചതായി തോന്നിയില്ല. 

ഞാൻ അദ്ദേഹത്തെ അവസാനമായി കാണുകയായിരുന്നു അന്ന്​. പിന്നീട്​ ഒരുപാട്​ തവണ സന്ദർശനത്തിന്​ ഞാൻ അനുമതി തേടിയെങ്കിലും എല്ലാം തള്ളപ്പെട്ടു. ഏതാണ്ട്​ അഞ്ചുമാസം കഴിഞ്ഞ്​ അദ്ദേഹത്തെ തോറ ജയിൽ സമുച്ചയത്തിലെ തോറ ഫാം ജയിലിലേക്ക്​ മാറ്റി. 2014 ജൂലൈയിൽ ഞാനും തടവിലായി. ലഹരിമരുന്നുകൾ കൈവശം വെച്ചെന്ന ആരോപിച്ചായിരുന്നു അത്​. പിന്നീട്​ ഞാൻ വിട്ടയ​ക്ക​െപ്പട്ടു.

2016 ഡിസംബർ 20ന്​ എ​​​​െൻറ സഹോദരൻ ഉസാമയും തടവിലാക്കപ്പെട്ടു. ജയിലിലായി 10 മാസങ്ങൾക്കുശേഷമാണ്​ ഉസാമയെ എനിക്ക്​ കാണാനായത്​. ആഴ്​ചയിലൊരിക്കൽ തടവുകാരെ കാണാൻ ഇൗജിപ്​ത്​ നിയമം അനുവദിക്കുന്നുണ്ട്​. പക്ഷേ, കാരണമൊന്നുമില്ലാതെ, അവനെ കാണാനുള്ള എ​​​​െൻറ കുടുംബത്തി​​​​െൻറയും അവ​​​​െൻറ ഭാര്യയുടെയും അപേക്ഷകൾ തള്ളപ്പെട്ടു.

മകൻ അബ്​ദുല്ല മുർസി
 

2017 ജൂലൈയിൽ പിതാവി​െന സന്ദർശിക്കാൻ അനുമതി കിട്ടി. അദ്ദേഹം തടവിലാക്കപ്പെട്ട ശേഷം നടന്ന രണ്ടാം കൂടിക്കാഴ്​ചയിൽ പക്ഷേ, അദ്ദേഹത്തെ കാണാൻ എനിക്കായില്ല. സ്​ത്രീകൾക്ക്​ മാത്രമേ അദ്ദേഹത്തിന്​ കാണാനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. മാതാവും എ​​​​െൻറ സഹോദരിമാരും അദ്ദേഹത്തെ കണ്ടു. നാലുവർഷങ്ങൾക്കുശേഷം നടന്ന ആ കൂടിക്കാഴ്​ച വെറും 25 മിനുട്ടുകൾ മാത്രമാണ്​ നീണ്ടത്​. നാലുവർഷത്തെ ജീവിതം, അനുഭവങ്ങൾ എല്ലാം എങ്ങനെയാണ്​ അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കാനാവുക?

പിന്നീട്​ പലതവണ അദ്ദേഹത്തെ കാണാൻ ​ശ്രമിച്ചു. എല്ലായ്​പ്പോഴും അനുമതി നിഷേധിക്കപ്പെ​െട്ടങ്കിലും ഞാൻ അദ്ദേഹത്തെ കാണാൻ മാസത്തിൽ ഒരിക്കലെങ്കിലും ആ ‘തേൾകോട്ട’യിലെത്തി. പക്ഷേ, പിന്നീട്​ ഒരിക്കൽപോലും അദ്ദേഹത്തെ കാണാനായില്ല.
ജയിലിലെ അദ്ദേഹ​ത്തി​​​​െൻറ അവസ്​ഥയെ പറ്റി ഞങ്ങൾ അറിയുന്നത്​ വക്കീലുമാരിൽനിന്നും അ​ദ്ദേഹം ത​െന്ന കോടതിയിൽ നൽകിയ മൊഴികളിൽനിന്നുമാണ്​. പ്രമേഹവും, നേത്രരോഗങ്ങളും അലട്ടുന്ന തനിക്ക്​ മതിയായ ചികിത്സ ജയിലിൽ ലഭിക്കുന്നില്ലെന്ന്​ ​അദ്ദേഹം കോടതിയിൽ തന്നെ പറഞ്ഞതാണ്​. വെറും സിമൻറ്​ തറയിൽ കിടക്കുന്നത്​ മൂലമുണ്ടാവുന്ന പുറംവേദന, മോശം ഭ​ക്ഷണം എന്നിവയെ കുറിച്ച്​ ​അദ്ദേഹം കോടതിയിൽ മൊഴി നൽകിയിരുന്നു. 

എ​​​​െൻറ പിതാവിനെ എനിക്ക്​ നന്നായി അറിയാം. പരാതിപ്പെടുന്ന ഒരു സ്വഭാവം അദ്ദേഹത്തിനില്ല. അങ്ങനെയുള്ള ആളെ അത്തരമൊരു അവസ്​ഥയിൽ കാണുകയെന്നാൽ കഷ്​ടമാണ്​. ശരിയായ ചികിത്സയും, സൗകര്യങ്ങളും ലഭിക്കാത്തതിനാൽ, കരൾ, കിഡ്​നി സംബന്ധമായ രോഗങ്ങൾ ​അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരിക്കൽ 2016ൽ റമദാനിൽ രക്​തത്തിലെ പഞ്ചസാര കുറഞ്ഞ്​, ബോധം കെട്ടുവീണു. 2017ൽ അദ്ദേഹത്തെ ഒരു ഡോക്​ടർ പരിശോധിച്ചു. എന്നാൽ സ്​റ്റെതസ്​കോപ്പും ബ്ലഡ്​ പ്രഷർ മോണിറ്ററും മാത്രമാണ്​ ആ ഡോക്​ടറുടെ കൈയിലുണ്ടായിരുന്നത്​. 

ജയിലിലെ പരിതാപകരമായ അവസ്​ഥകൾ പലതവണ കോടതിയിൽ അദ്ദേഹം പറഞ്ഞതാണ്​. എന്നാൽ പരിഹാര​ം ഒന്നുമുണ്ടായില്ല. എ​െന്തങ്കിലും സഹായത്തിന്​ കാവൽക്കാരെ വിളിച്ചാൽ പ്രതികരണമുണ്ടാവില്ല. ഒരിക്കൽ, പുലർച്ചെ മൂന്ന്​ മണിക്ക്​ അദ്ദേഹ​ത്തി​​​​െൻറ സെല്ലിൽ കയറി ജയിൽ ഗാർഡുകൾ തോക്ക്​ ചൂണ്ടി ഭീഷണിപ്പെടുത്തി. 

മുസ്​ലിം ബ്രദർഹുഡ്​ അംഗങ്ങളായ ഒരുപാട്​ പേർ ആ ​‘തേൾകോട്ട’യിലുണ്ട്​. എന്നാൽ അവരിൽ മിക്കവരും ഒന്നിലധികം ആളുകളുള്ള സെല്ലുകളിലാണ്​. എ​​​​െൻറ പിതാവ്​ തീർത്തും ഏകാന്ത തടവിലാണ്​ കഴിയുന്നത്​. 2013 മുതൽ തുടങ്ങിയ തടവിനിടെ, വെറും അഞ്ചുതവണയാണ്​ അദ്ദേഹത്തിന്​ ത​​​​െൻറ അഭിഭാഷകരും സംസാരിക്കാൻ അവസരമുണ്ടായത്​. രണ്ടേ രണ്ടുതവണയാണ്​ ഇക്കാലയളവിൽ കുടുംബക്കാർ അദ്ദേഹത്തെ കണ്ടത്​..’’

പിതാവ്​ മരിച്ച്​ രണ്ട്​ മാസങ്ങൾക്ക്​ ശേഷം മകൻ അബ്​ദുല്ലയും ലോകത്തോട്​ വിടപറഞ്ഞു. കെയ്‌റോയ്ക്ക് തെക്കുള്ള ഗിസയിലെ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് അബ്ദുല്ല മരിച്ചതെന്ന്​ ഇൗജിപിഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. പിതാവി​​െൻറ മരണശേഷം കുടുംബത്തി​​െൻറ വക്​താവ്​ എന്ന നിലക്ക്​ സർക്കാരിനെതിരെ സംസാരിച്ചത്​ അബ്​ദുല്ല മുർസിയായിരുന്നു. മരണത്തിന്​ കാരണക്കാരായി ജഡ്ജി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ പേരുകൾ അദ്ദേഹം പുറത്തുവിട്ടത്​ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.

Tags:    
News Summary - Mohamed Morsi death-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.