ലി​ബി​യ​യി​ൽ ബോ​ട്ട്​ മു​ങ്ങി 90 അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു

ജ​നീ​വ: മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ അ​ഭ​യാ​ർ​ഥി ബോ​ട്ട്​ മു​ങ്ങി 90 പേ​ർ മ​രി​ച്ചു. ലി​ബി​യ​ൻ തീ​ര​ത്താണ്​ ദുരന്തം. നിരവധി ​മൃ​ത​ദേ​ഹങ്ങൾ ലിബിയൻ നഗരമായ സുവാറയുടെ തീരത്ത്​ കടലിൽ ഒഴുകി നടക്കുന്നതായി റി​പ്പോ​ർ​ട്ടു​ണ്ട്. പല മൃതദേഹങ്ങളും കരക്കടിഞ്ഞു. 

യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യാ​ണ്​ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മരിച്ചവരിൽ എട്ടുപേർ പാകിസ്​താനികളും രണ്ടുപേർ ലിബിയക്കാരുമാണ്​. ക​ട​ൽ​മാ​ർ​ഗം തെ​ക്ക​ൻ യൂ​റോ​പ്പി​ലേ​ക്കെ​ത്തു​ന്ന​ത്​ ലി​ബി​യ​വ​ഴി​യാ​ണ്.

Tags:    
News Summary - At least 90 migrants believed to have drowned off coast of Libya -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.