Posted On
date_range Updated On
date_range നൈജീരിയയിൽ ഇരട്ട ചാവേർ സ്ഫോടനം: 10 മരണം
കാനോ: നൈജീരിയയിൽ ഇരട്ട ചാവേർ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ മൈദുഗുരിയിലെ മാർക്കറ്റിൽ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. 13നും 15നും ഇടയിലുള്ള പെൺകുട്ടികളായിരുന്നു ചാവേറുകളെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യ സ്ഫോടനത്തിന് തൊട്ടു പിന്നാലെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. കഴിഞ്ഞവർഷം നവംബർ 15ന് മൈദുഗുരി നഗരത്തിനടുത്തുള്ള മുനയിൽ ചാവേർ സ്ഫോടനത്തിൽ 12പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് ചാവേറുകളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.