ബു​ർ​കി​ന​ഫാ​സോ​യി​ൽ ​​ഫ്ര​ഞ്ച്​ എം​ബ​സി ആ​ക്ര​മി​ച്ച നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു

വ​ഗ​ദൂ​ഗ: ബു​ർ​കി​ന​ഫാ​സോ ത​ല​സ്​​ഥാ​ന​ത്തെ ഫ്ര​ഞ്ച്​ എം​ബ​സി ആ​ക്ര​മി​ച്ച നാ​ലു​ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഫ്ര​ഞ്ച്​ സാം​സ്​​കാ​രി​ക കേ​ന്ദ്ര​വും രാ​ജ്യ​ത്തി​​​െൻറ സൈ​നി​ക ആ​സ്​​ഥാ​ന​വും ആ​ക്ര​മി​ക്കാ​നും ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. കാ​റി​ൽ​നി​ന്നി​റ​ങ്ങി​യ അ​ഞ്ചം​ഗ​സം​ഘം വെ​ടി​വെ​പ്പ്​ തു​ട​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ സൈ​ന്യം ആ​ക്ര​മി​ക​ളെ വ​ധി​ക്കു​ക​യാ​യി​രു​ന്നു. സേ​ന വ​ൻ സ​ന്നാ​ഹ​ത്തെ പ്ര​ദേ​ശ​ത്ത്​ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നി​ര​ന്ത​ര പോ​രാ​ട്ടം ന​ട​ക്കു​ന്ന രാ​ജ്യം​കൂ​ടി​യാ​ണ്​ ബു​ർ​കി​ന​ഫാ​സോ. കോ​ള​നി​വാ​ഴ്​​ച​ക്കാ​ല​ത്ത്​ ബു​ർ​കി​ന​ഫാ​സോ, ഛാദ്​, ​മാ​ലി, മോ​റി​ത്താ​നി​യ, നൈ​ജ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സാ​ഹേ​ൽ പ്ര​ദേ​ശം ഭ​രി​ച്ചി​രു​ന്ന ​​ഫ്രാ​ൻ​സ്​ ഇ​വി​ടെ 4000 പ​ട്ടാ​ള​ക്കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Gunmen Attack French Embassy in Burkina Faso - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.