Posted On
date_range Updated On
date_range ഇത്യോപ്യയിൽ സൈന്യം ഭരണം പിടിച്ചെടുത്ത വാർത്ത പ്രതിരോധമന്ത്രി നിഷേധിച്ചു
ആഡിസ് അബബ: ദേശീയ അടിയന്തരാവസ്ഥക്ക് പിറകെ ഇത്യോപിയയുടെ ഭരണം സൈന്യം പിടിച്ചെടുത്തുന്നുവെന്ന വാർത്ത പ്രതിരോധമന്ത്രി സിറാജ് ഫെഗേസ നിഷേധിച്ചു.
അടിയന്തരാവസ്ഥ ആറുമാസം കൂടി തുടരുമെന്നും ഫെഗേസ പറഞ്ഞു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിലായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
22,000ത്തിലധികം പേർ അറസ്റ്റിലായെന്നാണ് കണക്കുകൾ. അതിനിടയിൽ പ്രധാനമന്ത്രി ഹെയിൽ മറിയം ഡെസഗെലനും കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.