????????? ??????????????? ??????????? ???????

സി​റി​ൽ റമ​ഫോ​സ ആ​ഫ്രി​ക്ക​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ

കേ​പ്​​​ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വ്യ​വ​സാ​യ രം​ഗ​ത്തു​നി​ന്ന്​ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ ക​ളം​മാ​റി​ച്ച​വി​ട്ടി​യ സി​റി​ൽ റമ​ഫോ​സ (65) ആ​ഫ്രി​ക്ക​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യെ ന​യി​ക്കും. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ കാ​ലാ​വ​ധി. നി​ല​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​ണ്​ അദ്ദേ​ഹം. ജൊ​ഹാ​ന​സ്​ ബ​ർ​ഗി​ൽ 5000ത്തോ​ളം പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​ണ്​ വോ​െ​ട്ട​ടു​പ്പി​ലൂ​ടെ റമ​ഫോ​സ​യെ ​െത​ര​ഞ്ഞെ​ടു​ത്ത​ത്. 2440 പേ​ർ റമ​ഫോ​സ​യെ അ​നു​കൂ​ലി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ്​ സു​മ​യു​ടെ മു​ൻ ഭാ​ര്യ കൊ​സാ​സ​ന ദ്​ലാമി​നി​യാ​യി​രു​ന്നു എ​തി​രാ​ളി. അ​വ​ർ​ക്ക്​ 2261 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. 

2019ൽ ​രാ​ജ്യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്ക​യാ​ണ്. അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ രാ​ജ്യ​ത്ത്​ പു​തി​യ പ​രി​ഷ്​​കാ​ര​ങ്ങ​ൾ ​െകാ​ണ്ടു​വ​രാ​ൻ റമ​ഫോ​സ​യു​ടെ വി​ജ​യം നി​ർ​ണാ​യ​ക​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ പോ​രാ​ട്ടം ന​യി​ച്ച ഇ​ദ്ദേ​ഹ​ത്തെ പു​തു​ത​ല​മു​റ​യി​ലെ അ​നു​ഗൃ​ഹീ​ത നേ​താ​ക്ക​ളി​ലൊ​രാ​ളെ​ന്നാ​ണ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ നെ​ൽ​സ​ൺ മ​ണ്ടേ​ല വി​ശേ​ഷി​പ്പി​ച്ച​ത്.

Tags:    
News Summary - Cyril Ramaphosa is African National Congress new President -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.