Posted On
date_range Updated On
date_range ആഫ്രിക്കയിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിലേക്ക്
കൈറോ: ആഫ്രിക്കൻ വൻകരയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. അവസാന കണക്ക് പ്രകാരം 95,482 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആഫ്രിക്ക സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ആണ് രോഗ ബാധിതരുടെ കണക്കുകൾ പുറത്തുവിടുന്നത്.
രോഗം ബാധിച്ച് 3,000 പേർ മരിച്ചു. ചികിത്സയിലായിരുന്ന 38,120 പേർ സുഖം പ്രാപിച്ചു. 54,362 പേർ നിലവിൽ ചികിത്സയിലാണ്. സൗത്ത് ആഫ്രിക്കയിലും (18,003) ഈജിപ്തിലുമാണ് (14,229) ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്.
ആൾജീരിയ-7,542, കാമറൂൺ- 3,733, ഘാന-6,269, ഗുവാന-2,863, ഐവറി കോസ്റ്റ്-2,231, മൊറോക്കോ-7,133, നൈജീരിയ-6,677, സുഡാൻ- 3,138, സോമാലിയ-1,573, സെനഗൽ- 2,714 എന്നിവയാണ് കൂടുതൽ രോഗ ബാധിതരുള്ള ആഫ്രിക്കൻ രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.