Posted On
date_range Updated On
date_range ബുർകിനഫാസോയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; അഞ്ചുമരണം
ലാഗോസ്: ആഫ്രിക്കൻ രാഷ്ട്രമായ ബുർകിനഫാസോയിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടി വെപ്പിൽ പാസ്റ്റർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. വടക്കൻ പട്ടണമായ ജിബോക്ക് സമീപത്തെ സിൽഗാജിയിലാണ് സംഭവം. പ്രൊട്ടസ്റ്റൻറ് ചർച്ചിൽ കുർബാന കഴിഞ്ഞ് വിശ്വാസികൾ പുറത്തിറങ്ങവെ അജ്ഞാതരായ ആയുധധാരികൾ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു.
ആരാധനക്കെത്തിയ നാലുപേരും പള്ളിയിലെ പ്രധാന പുരോഹിതനുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ രണ്ടുപേരെ കാണാതായിട്ടുണ്ട്. മോട്ടോർ ബൈക്കുകളിലാണ് ആക്രമികൾ എത്തിയത്. ഐ.എസുമായി ബന്ധമുള്ള വിവിധ സായുധ സംഘടനകൾ സജീവമാണ് ബുർകിനഫാസോയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.