[File: Siphiwe Sibeko/Reuters]

ആനകൾ മാത്രം മരിച്ചുവീഴുന്ന കാട്; ദുരൂഹതയുടെ ചുരുളഴിക്കാൻ ബോട്സ്വാന സർക്കാർ

ഗാബോറോൺ: ആഫ്രിക്കൻ രാജ്യമായ ബോട്​സ്വാനയിൽ കഴിഞ്ഞ മൂന്ന്​ മാസങ്ങളിലായി ദുരൂഹസാചര്യത്തിൽ ചരിഞ്ഞത് 350ലധികം ആനകൾ. ഒക്​വാംഗോ തുരുത്തിലാണ്​ ആനകളുടെ ശവശരീരങ്ങൾ കണ്ടെത്തിയത്​. വേട്ടയാടിയതി​​​െൻറയോ വിഷം നൽകിയതി​​​െൻറയോ ലക്ഷണങ്ങൾ ആനകളുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ്​ വിദഗ്‌ദ്ധർ പറയുന്നത്​. ആനകളുടെ കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. 

ലോകത്ത്​ ഏറ്റവുമധികം ആനകളുള്ള രാജ്യമാണ്​ ബോട്​സ്വാന. 1.30 ലക്ഷത്തോളം ആനകളാണ്​ വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബോട്​സ്വാനയിലുള്ളത്​. ഒക്​വാംഗോ തുരുത്തിൽ മാത്രമായി 15000ത്തോളം ആനകളുണ്ട്​. ആഫ്രിക്കയിലെ ആനകളുടെ ആകെ എണ്ണത്തിൽ മൂന്നിലൊന്നും ഉള‌ള രാജ്യം കൂടിയാണിത്​. 

മറ്റ്​ വനജീവികളൊന്നും മരിക്കാതെ ആനകൾ മാത്രം ചെരിഞ്ഞത്​ പരിഭ്രാന്തി പരത്തിയിട്ടുണ്ട്​​. വെള്ളത്തിൽ നിന്നോ മണ്ണിൽ നിന്നോ പകർന്ന അഞ്ജാത രോഗമാണെന്നാണ്​ പ്രാഥമിക നിഗമനം. പൊതുവേ ആനകൾ കൂട്ടമായി മരിക്കുന്ന സാഹചര്യമുണ്ടാകുന്നത് വരൾച്ചയുടെ സമയത്താണ്​. എന്നാൽ, ബോട്​സ്വാനയിൽ ചരിഞ്ഞ ആനകളുടെയും ശവശരീരങ്ങൾ കണ്ടെത്തിയത് ജലാശയങ്ങൾക്ക്​ സമീപത്തും​.

[File: Cameron Spencer/Getty]
 

അതേസമയം, പ്രദേശത്ത്​ നിരവധി ആനകളെ ദുർബലവും ക്ഷീണിതരുമായി കാണപ്പെട്ടതായി വന്യജീവികളുമായി ബന്ധപ്പെട്ട ചാരിറ്റബ്​ൾ ഒാർഗനൈസേഷൻ ഇ.ഡബ്ല്യൂ.ബി അധികൃതർ അറിയിച്ചു. ചില ആനകൾ നടക്കാൻ പോലും ബുദ്ധിമുട്ട്​ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മുഖമടിച്ച് വീണ നിലയിലാണ് പല ആനകളെയും കാണപ്പെട്ടത് അതിനാൽ നാഡീ സംബന്ധമായ രോഗമാണോ മരണകാരണമെന്ന സംശയമുണ്ട്. പകർച്ചവ്യാധിയാണോ, മനുഷ്യരിലേക്ക്​ പകരുമോ എന്നതടക്കമുള്ള സംശയവും അധികൃതർക്കുണ്ട്​. മരണകാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ് ബോട്സ്വാനയിലെ സർക്കാർ.

Tags:    
News Summary - Botswana reports mysterious deaths of hundreds of elephants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.