സോമാലിയന്‍ ഹോട്ടലില്‍ സ്ഫോടനം; 13 മരണം

മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ അശ്ശബാബ് തീവ്രവാദികള്‍ നടത്തിയ ഇരട്ടബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാവിലെ ദയാഹ് ഹോട്ടലിലാണ് ആക്രമണം നടത്തിയത്. മാരക സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

പാര്‍ലമെന്‍റിനു സമീപത്താണ് ഈ ഹോട്ടല്‍. ആദ്യ സ്ഫോടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരും പൊലീസും സംഭവസ്ഥലത്ത് തടിച്ചുകൂടിയതോടെ ഈ സ്ഥലത്തുതന്നെ വീണ്ടും സ്ഫോടനമുണ്ടാവുകയായിരുന്നു. സുരക്ഷാജീവനക്കാരും സാധാരണക്കാരുമുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്.

12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ  ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്‍െറ ഉത്തരവാദിത്തം അല്‍ശബാബ് ഏറ്റെടുത്തതായി രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്ഥിരമായി താമസിക്കുന്ന ഹോട്ടലായിരുന്നു ഇത്. ഇവരെ ലക്ഷ്യംവെച്ചായിരുന്നോ സ്ഫോടനമെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.

Tags:    
News Summary - blast in a somaliyan hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.