Posted On
date_range Updated On
date_range നെൽസൺ മണ്ടേലയുടെ ജന്മശതാബ്ദി പ്രഭാഷണം ഒബാമ നിർവഹിക്കും
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വർണവിവേചന വിരുദ്ധ സമരനായകൻ െനൽസൺ മണ്ടേലയുടെ 100ാം ജന്മദിനാചരണത്തിന് വിപുലമായ പരിപാടികൾ. ഇൗ മാസം 17ന് നടക്കുന്ന പരിപാടിയിൽ മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ അനുസ്മരണ പ്രഭാഷണം നടത്തും.
സമാധാനത്തിെൻറയും വിവേചന വിരുദ്ധ പോരാട്ടത്തിെൻറയും പ്രതീകമായി ഗണിക്കപ്പെടുന്ന മണ്ടേലയുടെ പേരിലുള്ള ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2013ൽ മരണപ്പെട്ട മണ്ടേലയുടെ ജന്മദിനം ജുലൈ 18നാണ്. ‘പ്രവർത്തിക്കൂ, മാറ്റത്തിനായി പ്രചോദിപ്പിക്കൂ’ മുദ്രാവാക്യമാണ് ഇൗ വർഷത്തെ ജന്മദിനാഘോഷങ്ങൾക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.