അൽജിയേഴ്സ്: അൽജീരിയൻ സൈനിക മേധാവി അഹ്മദ് ഖാഇദ് സാലിഹ് (79) മരണപ്പെട്ടതായി സർക്കാർ ടെലിവിഷൻ അറിയിച്ചു. മരണകാരണം സംബന്ധിച്ച് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ദീർഘകാലമായി രാജ്യം ഭരിക്കുന്ന അബ്ദുൽ അസീസ് ബുതഫ്ലീഖ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഈ വർഷം ഏപ്രിലിൽ വിരമിച്ചിരുന്നു.
ഇതോടെ സൈന്യത്തിന് നിയന്ത്രണമുള്ള രാജ്യത്തിെൻറ ഭരണാധികാരിയായി സാലിഹ് മാറിയിരുന്നു. ബുതഫ്ലീഖയുടെ പകരക്കാരനെ കണ്ടെത്താൻ ഈ മാസം 12ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രധാന റോൾ ഇദ്ദേഹത്തിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.