അ​ബ്​​ദു​ൽ അ​സീ​സ്​ ബൂതഫ്​ലീക​യു​ടെ സഹോദരന്​ 15വർഷം തടവ്​

അ​ൽ​ജി​യേ​ഴ്​​സ്​: അ​ൽ​ജീ​രി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ബൗ​ത​ഫ്​​ലി​ക​യു​ടെ സ​ഹോ​ദ​ര​ൻ സെ​യ്​​ദ്​ ബൂതഫ്​ലീക​യെ 15 വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചു. സ​ർ​ക്കാ​റി​നും സൈ​ന്യ​ത്തി​നു​മെ​തി​രെ അ​ട്ടി​മ​റി​​ക്ക്​ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ കു​റ്റം ചു​മ​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഒ​പ്പം ര​ണ്ടു​ മു​ൻ ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി​ക​ളെ​യും രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി ത​ല​വ​നെ​യും ശി​ക്ഷി​ച്ച​താ​യും എ.​പി.​എ​സ്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ​തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മേ​യി​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ 20വ​ർ​ഷം നീ​ണ്ട അ​ധി​കാ​ര​മൊ​ഴി​ഞ്ഞി​രു​ന്നു. അ​ബ്​​ദു​ൽ അ​സീ​സ്​ സ്​​ട്രോ​ക്ക്​ വ​ന്ന്​ കി​ട​പ്പി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ 2013 മു​ത​ൽ അ​ൽ​ജീ​രി​യ​യി​ൽ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്​ സെ​യ്​​ദ്​ ആ​യി​രു​ന്നു.

Tags:    
News Summary - Algeria: Bouteflika's brother sentenced to 15 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.