ബദീഇന് വീണ്ടും ജീവപര്യന്തം


കൈറോ: മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇനും 35 അംഗങ്ങള്‍ക്കും ഈജിപ്ത് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അക്രമങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ശിക്ഷ.
മറ്റു 49 പേരെ മൂന്നു മുതല്‍ 15 വര്‍ഷം വരെയും ശിക്ഷിച്ചിട്ടുണ്ട്. 2013 ജൂലൈയില്‍ ഇസ്മാഈലിയ പട്ടണത്തില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന കേസിലാണ് ശിക്ഷ. സിവിലിയന്മാരെ ആക്രമിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും സംഘടിച്ചുവെന്നും ദേശീയ സുരക്ഷ അപായപ്പെടുത്തിയെന്നുമാണ് ഇവര്‍ക്കെതിരായ കുറ്റം.
2013 ആഗസ്റ്റില്‍ അറസ്റ്റിലായ 72കാരനായ ബദീഇനെതിരെ വേറെയും കേസുകളില്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചിട്ടുണ്ട്. അതേവര്‍ഷം നവംബറില്‍ ബ്രദര്‍ഹുഡിനെ ഈജിപ്ത് സര്‍ക്കാര്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ നൂറുകണക്കിന് സംഘടനാ അനുഭാവികളാണ് രാജ്യത്തെങ്ങും അറസ്റ്റു ചെയ്യപ്പെട്ടത്. ഇവരില്‍ നിരവധി പേര്‍ക്ക് വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.
അഹ്മദ് ബദീഅ്, മുഹമ്മദ് മുര്‍സി എന്നിവരുള്‍പ്പെടെ നേതാക്കള്‍ക്ക് നേരത്തേ വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീല്‍ കോടതി ജീവപര്യന്തമായി ചുരുക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.