Posted On
date_range Updated On
date_range കാമറണിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടില്ലെന്ന് നൈജീരിയന്‍ പ്രസിഡന്‍റ്
ലണ്ടന്‍: വിവാദ പരാമര്‍ശത്തിന്‍െറ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടില്ളെന്ന് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഖാരി. ലോകത്തെ ഏറ്റവും അഴിമതിനിറഞ്ഞ രാജ്യങ്ങളാണ് നൈജീരിയയും അഫ്ഗാനുമെന്ന കാമറണിന്‍െറ പ്രസ്താവന വിവാദമായിരുന്നു. താന്‍ ആരില്‍നിന്നും ക്ഷമാപണം ആവശ്യപ്പെടില്ളെന്നും ബ്രിട്ടീഷ് ബാങ്കുകളിലുള്ള കളവുമുതലുകള്‍ തിരികെയത്തെിക്കുന്നതിലാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും ബുഖാരി പറഞ്ഞു. ലണ്ടനില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.