ഗ്രാൻഡ് ബാസം: തെക്കൻ ഐവറി കോസ്റ്റിലെ റിസോർട്ട് പട്ടണത്തിൽ അൽ ഖാഇദ ഭീകരർ നടത്തിയ വെടിവെപ്പിൽ 16 മരണം. 14 പ്രദേശവാസികളും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലു പേർ യൂറോപ്പിൽ നിന്നുള്ളവരാണ്.
വിനോദ സഞ്ചാരികൾ കടലിൽ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗ്രനേഡും തോക്കുകളുമായി എത്തിയ ഭീകരർ വെടിവെപ്പ് നടത്തിയത്. ആക്രമണത്തെ തുടർന്ന് വിനോദ സഞ്ചാരികൾ അടക്കമുള്ളവർ ഒാടി രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പ് നടത്തിയത് ആറംഗ സംഘമാണെന്ന് ഐവറികോസ്റ്റ് പ്രസിഡന്‍റ് സ്ഥിരീകരിച്ചു. അൽ ഖാഇദയുടെ ഉത്തരാഫ്രിക്കൻ വിഭാഗമാണ് ആക്രമണത്തിന് പിന്നില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാണിജ്യ തലസ്ഥാനമായ ആബിദ് ജാനിൽ നിന്ന് 40 കിലോമീറ്റർ അകലെ കടൽതീരവും നിരവധി ഹോട്ടലുകളും ഉൾപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രാൻഡ് ബാസം. രണ്ട് മാസം മുമ്പ് ഗ്രാൻഡ് ബാസമിന് സമീപത്തെ പട്ടണത്തിൽ ഐ.എസ് ഭീകരാക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.