Posted On
date_range Updated On
date_range 101 അല്‍ശബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
മൊഗാദിശു: സോമാലിയയില്‍ വിന്യസിച്ച 101 അല്‍ശബാബ് തീവ്രവാദികളെ തങ്ങളുടെ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി ഇത്യോപ്യന്‍ സൈനിക അധികൃതര്‍ അറിയിച്ചു. അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ ആഫ്രിക്കന്‍ യൂനിയന്‍ ഇവിടെ സൈനികനീക്കം തുടരുകയാണ്.
സോമാലിയയിലെ ഹിരാന്‍ പ്രവിശ്യയിലെ ഇത്യോപ്യന്‍ സൈനിക കേന്ദ്രത്തിനുനേരെ വ്യാഴാഴ്ച അല്‍ശബാബ് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ചുരുങ്ങിയത് 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഡസന്‍കണക്കിന് സൈനികരെ കൊലപ്പെടുത്തിയതായി അല്‍ശബാബ് തീവ്രവാദികളുടെ അവകാശവാദം ഇത്യോപ്യന്‍ സര്‍ക്കാര്‍ വക്താവ് ഗെറ്റാച്യൂ റേഡ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.