Posted On
date_range Updated On
date_range ബോകോ ഹറാം ആക്രമണം: നൈജീരിയയില്‍ മരണം 86 ആയി
അബൂജ: വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോംബാക്രമണത്തില്‍ ബോകോ ഹറാം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗ്രാമീണരുടെ എണ്ണം 86 ആയി. മോട്ടോര്‍ ബൈക്കുകളിലും ലോറികളിലുമായി സൈനിക യൂനിഫോമിലെത്തിയ അക്രമി സംഘമാണ് ഗ്രാമീണർക്ക് നേരെ വെടിയുതിർത്തത്.
കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്ന് അന്താരഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന ബോകോ ഹറാം കലാപത്തില്‍ 20,000ലധികം പേര്‍ കൊല്ലപ്പെടുകയും 20 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.