Posted On
date_range Updated On
date_range പൊതുതെരഞ്ഞെടുപ്പില്‍ ബശ്ശാര്‍ സഖ്യത്തിന് വിജയം
ഡമസ്കസ്: ഈ മാസം 13ന് സിറിയയില്‍ ബശ്ശാര്‍ ഭരണകൂടത്തിന്‍െറ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണസഖ്യത്തിന് പ്രതീക്ഷിച്ച വിജയം. 250 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 200ലും ബശ്ശാറിന്‍െറ ബഅസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയ സഖ്യം വിജയിച്ചു. മുഖ്യ പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ 88 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരില്‍ 50 ലക്ഷത്തോളം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തെരഞ്ഞെടുപ്പിനെ അന്താരാഷ്ട്ര നിരീക്ഷകരും വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.