നൈജീരിയയില്‍ പാചക വാതക പ്ലാന്‍റില്‍ സ്ഫോടനം; 100 മരണം

അബൂജ: ദക്ഷിണ നൈജീരിയയില്‍ പാചകവാതക പ്ളാന്‍റിലുണ്ടായ സ്ഫോടനത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഇതില്‍ പ്ളാന്‍റിലെ ജീവനക്കാരും സമീപത്തെ താമസക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ടാങ്കറില്‍ നിന്ന് പാചകവാതകം പ്ളാന്‍റിലേക്ക് നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷിയെ ഉദ്ദരിച്ച് ബി.ബി.സി റിപോര്‍ട്ട് ചെയ്തു. വ്യാവസായിക നഗരമായ അനബ്രയിലെ ന്യുവിയിലാണ് അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.